നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തണമെന്ന് നീതി ആയോഗ്

ന്യൂഡല്‍ഹി: 2024 മുതല്‍ നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്തണമെന്ന് രാജ്യത്തെ നയരൂപീകരണ സമിതിയായ നീതി ആയോഗിന്റെ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതോടെ പൊതുഖജനാവില്‍ നിന്നും തിരഞ്ഞെടുപ്പിനും, സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി ചിലവഴിക്കുന്ന കോടികള്‍ക്ക് തടയിടാനും, പ്രചാരണങ്ങള്‍ക്കു വേണ്ടി സമയം നീക്കിവെയ്ക്കുന്നതു കാരണമുണ്ടാകുന്ന ഭരണസ്തംഭനം കുറയ്ക്കാനാകുമെന്നും നീതി ആയോഗ് ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് പ്രചാരണം ഒന്നിച്ചാകുന്നത് സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ദീര്‍ഘകാലയളവില്‍ ഒരുപോലെ ഗുണംചെയ്യുമെന്നും നിര്‍ദേശമുണ്ട്.

Top