നിത്യമേനോന്‍ ചിത്രം കോളാമ്പിയുടെ ആനിമേഷന്‍ ടീസര്‍ കാണാം

നിത്യമേനോന്‍ നായികയാകുന്ന പുതിയ ചിത്രം കോളാമ്പിയുടെ ആനിമേഷന്‍ ടീസര്‍ പുറത്തിറങ്ങി. ടി.കെ. രാജീവ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രണ്‍ജി പണിക്കര്‍, രോഹിണി, ദിലീഷ് പോത്തന്‍, സുരേഷ് കുമാര്‍, പി. ബാലചന്ദ്രന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, ബൈജു സന്തോഷ്, അരിസ്റ്റോ സുരേഷ്, മഞ്ജു പിള്ള, പൗളി വത്സന്‍, ജോജു ജോര്‍ജ് എന്നിവരാണ് അഭിനേതാക്കള്‍.പ്രശസ്ത ഛായാഗ്രാഹകനായ രവി വര്‍മ്മന്‍, റസൂല്‍ പൂക്കുട്ടി, സാബുസിറില്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ചിത്രത്തിന്റെ കഥയും തിരക്കഥയും ടി.കെ. രാജീവ് കുമാറിന്റേത് തന്നെയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് രമേഷ് നാരായണനാണ്.

Top