നിത്യഹരിത നായകനില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ആലപിച്ച ഗാനം ഇന്നെത്തും

ര്‍മ്മജന്‍ ബോള്‍ഗാട്ടി വിഷ്ണു ഉണ്ണി കൃഷ്ണനെ നായനാക്കി ഒരുക്കുന്ന ചിത്രം നിത്യഹരിത നായകനിലെ പുതിയ ഗാനം ഇന്നെത്തും. നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ 7 മണിക്കാണ് ഗാനം പുറത്തുവിടുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

ചിത്രം നവംബര്‍ 16 മുതല്‍ പ്രദര്‍ശനത്തിന് എത്തും. ആദിത്യ ക്രീയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘നിത്യഹരിത നായകന്‍’ എന്ന സിനിമ സംവിധാനം ചെയ്യുന്നത് എ ആര്‍ ബിനുരാജ് ആണ്.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ ധര്‍മ്മജനും എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രതേകത.’ കട്ടപ്പനയിലെ ഋതിക് റോഷന്‍’ എന്ന ചിത്രത്തിന് ശേഷം പൂര്‍ണ്ണമായും കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ട്ടപെടുന്ന കഥാപാത്രങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്. നര്‍മ്മരസ പ്രധാനമായ നിരവധി കഥാസന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുന്ന ഈ ചിത്രം ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടൈനര്‍ ആണ്.

ഈ ചിത്രത്തില്‍ വിഷ്ണുവിന്റെ നായികമാരായി നാല് പുതുമുഖങ്ങള്‍ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ജയശ്രീ ശിവദാസ്, ശിവകാമി, രവീണ രവി, അഖില നാഥ് തുടങ്ങിയവരാണ് നായികമാര്‍.പ്രണയവും നര്‍മ്മവും കുടുംബബന്ധങ്ങളും കോര്‍ത്തിണക്കിയ ഈ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി,ബിജു കുട്ടന്‍,സുനില്‍ സുഖദ, സാജു നവോദയ, എ കെ സാജന്‍, സാജന്‍ പള്ളുരുത്തി, ബേസില്‍ ജോസഫ്, റോബിന്‍ മച്ചാന്‍, മുഹമ്മ പ്രസാദ്, മഞ്ചു പിള്ള, ശ്രുതി ജയന്‍, അഞ്ചു അരവിന്ദ്, ഗായത്രി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.

Top