കനകമുല്ല കതിരുപോലെ…. നിത്യഹരിത നായകനിലെ ആദ്യ ഗാനം കാണാം

ര്‍മ്മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം നിത്യഹരിത നായകനിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. കനകമുല്ല കതിരുപോലെ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ഹസീന എസ് കാനത്തിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ രാജാണ്. മുഹമ്മദ് മക്ബൂല്‍ മന്‍സൂര്‍, ജ്യോത്സന എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നവാഗതനായ ബിനുരാജാണ് സംവിധാനം ചെയ്യുന്നത്. ചിത്രം നവംബറില്‍ തിയേറ്ററുകളിലെത്തും.

ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മജനൊപ്പം സുരേഷ്, മനു എന്നിവരും നിര്‍മാണത്തില്‍ പങ്കാളികളാണ്. ധര്‍മജന്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുമുണ്ട്. ജയശ്രീ, അനില, രവീണ എന്നിവര്‍ക്കു പുറമേ ഒരു പുതുമുഖവും നായികയായി ഉണ്ടാകും. ജയഗോപാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സംഗീതം നല്‍കുന്നത് നവാഗതനായ രഞ്ജന്‍ രാജ് ആണ്.

Top