നിത്യ മേനോന്റെ പാന്‍ ഇന്ത്യന്‍ വെബ് സീരിസായ കുമാരി ശ്രീമതിയുടെ മോഷന്‍ പോസ്റ്റര്‍- വീഡിയോ

ടി നിത്യ മേനോന്‍ നായികയായി എത്തുന്ന വെബ് സീരീസാണ് കുമാരി ശ്രീമതി. ഗോമതേഷ് ഉപാധ്യായയാണ് വെബ് സീരിസ് സംവിധാനം ചെയ്യുന്നത്.തിരക്കഥ ഉദയ്, കാര്‍ത്തിക്, ജയന്ത്, അവസരല ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി മലയാളം ഭാഷകളില്‍ എത്തുന്ന കുമാരി ശ്രീമതി ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീം ചെയ്യുക.

മലയാളത്തിന്റെ നിത്യ മേനോന്റേതായി ഒടുവിലെത്തിയ ചിത്രം കോളാമ്പിയാണ്. ടി കെ രാജീവ് കുമാറായിരുന്നു സംവിധാനം ചെയ്തത്. രവി വര്‍മനായിരുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചത്. മേനോന്‍ അരുദ്ധതിയായി എത്തിയ ചിത്രത്തില്‍ അബ്ദുള്‍ ഖാദറായി രണ്‍ജി പണിക്കറും സുദര്‍ശനനായി ദിലീഷ് പോത്തനും സഞ്ജയ് തരകനായി സിജോയി വര്‍ഗീസും സുന്ദരാംഭിയായി രോഹിണിയും സോളമനായി സിദ്ധാര്‍ഥ് മേനോനും വര്‍ഗീസായി സുരേഷ് കുമാറും എത്തി.

കോളാമ്പിയുടെ നിര്‍മാണം നിര്‍മാല്യം സിനിമാസിന്റെ ബാനറില്‍ ആണ്. കോളാമ്പിയുടെ നിര്‍മാതാവ് രൂപേഷ് ഓമനയായിരുന്നു. നിത്യ മേനന്‍ നായികയായ ചിത്രത്തിന്റെ തിരക്കഥ ടി കെ രാജീവ് കുമാറും കെ എം വേണുഗോപാലും ചേര്‍ന്നാണ് എഴുതിയത്. ചിത്രത്തിലെ ഗാനത്തിന് പ്രഭാ വര്‍മയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഗായികയായ മധുശ്രീ നാരായണന് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

Top