നിത്യാ മേനോന്‍ കേന്ദ്രകഥാപാത്രമായ പ്രാണയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി

nithya menon

ന്ന് നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് രാജ് നിര്‍മ്മിക്കുന്ന ചിത്രം ‘പ്രാണ ‘ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നാല് ഭാഷകളില്‍ ഒരുമിച്ച് നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രാണയ്ക്കുണ്ട്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍ നിര്‍മിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി ആഗസ്റ്റ് മാസം റിലീസ് ചെയ്യും

35971483_1899346270118299_8010286041955041280_o

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിത്യ മേനോനാണ്. പ്രേക്ഷകര്‍ക്ക് ഒരു പുതിയ ശ്രവ്യ-ദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ ഛായാഗ്രഹണത്തിന്റെ ഗുരുവായ പി.സി. ശ്രീറാമാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം എന്നിവ രാജേഷ് ജയരാമന്റെതാണ്.

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സിനിമാ ചരിത്രത്തില്‍ ആദ്യമായി സിങ്ക് സറൌണ്ട് സൌണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധന്‍ ലൂയി ബാങ്ക്‌സിന്റെതാണ് സംഗീതം. അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തില്‍ എസ്. രാജ് പ്രൊഡക്ഷന്‍സിന്റെയും റിയല്‍ സ്റ്റുഡിയോയുടേയും ബാനറില്‍ സുരേഷ് രാജ് ,പ്രവീണ്‍ കുമാര്‍ , അനിത രാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ റ്റെജി മണലേല്‍.

Top