നിത്യ മേനോന്റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളുമായി ‘കോളാമ്പി’ ; ട്രെയ്‌ലര്‍ പുറത്തിറങ്ങി

റു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സംവിധാനരംഗത്ത് തിരിച്ചെത്തുന്ന ടി.കെ. രാജീവ് കുമാര്‍ ഒരുക്കുന്ന കോളാമ്പിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നിത്യ മേനോനാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് മേനോന്‍, രഞ്ജി പണിക്കര്‍, രോഹിണി, ദിലീഷ് പോത്തന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം. കലാസംവിധാനം സാബു സിറിള്‍. രമേഷ് നാരായണന്‍ സംഗീതം. ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.

രാജ്യാന്തര സിനിമാ പ്രേക്ഷകരെയും മേളകളെയും ലക്ഷ്യമിട്ടാണ് കോളാമ്പി ഒരുങ്ങുന്നത്. തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമക്ക് ശേഷം ടി.കെ രാജീവ് കുമാറിന്റെ സിനിമയില്‍ നിത്യ മേനോന്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും കോളാമ്പിക്കുണ്ട്. വി.കെ. പ്രകാശിന്റെ ‘പ്രാണ’യാണ് നിത്യ മേനോന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാളചിത്രം.

Top