നിത്യയും, കാജലും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘ആവേ ‘ ; ട്രെയിലര്‍ പുറത്തെത്തി

nithyamenon-and-kajal-agarwal

നിത്യാ മേനോനും, കാജല്‍ അഗര്‍വാളും പ്രധാന വേഷങ്ങളില്‍ എത്തുന്ന തെലുങ്ക് ചിത്രം ‘ആവേ’യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് നടന്‍ നാനിയാണ്.

വേറിട്ട സാന്നിധ്യത്തോടെ നാനിയും, രവിതേജയും ചിത്രത്തിലുണ്ടെന്നതും പ്രത്യേകതയാണ്. ഒരു മീനിന് ശബ്ദം നല്‍കി നാനിയും, മരത്തിന് ശബ്ദം നല്‍കി രവി തേജയും ചിത്രത്തില്‍ എത്തുമെന്നതാണ് ഈ പ്രത്യേകത.

Top