ഷൈന്‍ ടോം ചാക്കോയുടെ നായികയായി നിത്യാ മേനോന്‍

ഷൈന്‍ ടോം ചാക്കോയുടെ ഏറ്റവും പുതിയ ചിത്രമാണ് ആറാം തിരുകല്‍പ്പന. ചിത്രത്തില്‍ ഒരു പൊലീസ് ഒഫീസറുടെ വേഷത്തിലാണ് താരം എത്തുന്നത്. അതേസമയം ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത് നിത്യ മേനോനാണ്. സിനിമയുടെ ചിത്രീകരണം സെപ്തംബര്‍ 20ന് കോഴിക്കോട്ട് ആരംഭിക്കും.

ജിജോയ് രാജഗോപാല്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജയ് ദേവലോക സംവിധാനം ചെയ്യുന്ന ആറാം തിരുകല്പന ഒരു ക്രൈം ത്രില്ലറാണ്. കോഴിക്കോടും ചിക്കമംഗളൂരുവുമാണ് പ്രധാന ലൊക്കേഷനുകള്‍. കോറിഡോര്‍ സിക്‌സ് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Top