വികെ പ്രകാശ് ചിത്രം ‘പ്രാണ’യില്‍ നിത്യ നടി മാത്രമല്ല, ഗായിക കൂടിയാണ്

nithyamenon

നിത്യ മേനോനെ കേന്ദ്രകഥാപാത്രമാക്കി വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രാണ. ചിത്രത്തില്‍ നിത്യ നടി മാത്രമല്ല, ഗായിക കൂടിയാണ്. പ്രശസ്ത ജാസ് വിദഗ്ധന്‍ ലൂയി ബാങ്ക്‌സ് ഈണമിട്ട ഗാനമാണ് നിത്യ ആലപിക്കുന്നത്. ഗായിക ശില്‍പ്പ രാജും ചിത്രത്തില്‍ പാടുന്നുണ്ട്.

നാല് ഭാഷകളില്‍ ഒരുമിച്ച് നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രാണയ്ക്കുണ്ട്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍ നിര്‍മിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി ആഗസ്റ്റ് മാസം റിലീസ് ചെയ്യും

പ്രേക്ഷകര്‍ക്ക് ഒരു പുതിയ ശ്രവ്യദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ ഛായാഗ്രഹണത്തിന്റെ ഗുരുവായ പി.സി. ശ്രീറാമാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രാജേഷ് ജയരാമന്റെതാണ്.

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സിനിമാ ചരിത്രത്തില്‍ ആദ്യമായി സിങ്ക് സറൌണ്ട് സൌണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ.

Top