ജയലളിതയായി നിത്യ മേനോന്‍; ചിത്രം അമ്മയുടെ ജന്മദിനത്തില്‍ ആരംഭിക്കും

nithya menon

മിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ദ അയേണ്‍ ലേഡി. നിത്യ മേനോനാണ് ചിത്രം ജയലളിതയായി വേഷമിടുന്നത്. ചിത്രം ജയലളിതയുടെ പിറന്നാള്‍ ദിനമായ 2019 ഫെബ്രുവരി 24ന് ആരംഭിക്കും.

ചിത്രത്തില്‍ ജയലളിതയായി നിത്യ മേനോന്‍ അല്ലെങ്കില്‍ വരലക്ഷ്മി ശരത്കുമാര്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിത്യ മേനോന്‍ തന്നെയാണ് ജയലളിതയായി വേഷമിടുന്നതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ മിഷ്‌കിന്റെ അസിസ്റ്റന്റ് ആയിരുന്ന പ്രിയദര്‍ശിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top