സ്വന്തം തിരക്കഥയില്‍ നായകനും ധനുഷ് തന്നെ, നായിക നിത്യാ മേനോന്‍

നുഷ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ നിത്യാ മേനോന്‍ നായികയാവും എന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. സ്വന്തമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ധനുഷ് തന്നെയാണ് നായകനായി എത്തുന്നതെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ നേരത്തെ ഇടം പിടിച്ചിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ചിത്രം സംവിധാനം ചെയ്യുക മിത്രന്‍ ജവഹര്‍ ആയിരിക്കുമെന്നാണ് സൂചന. രാംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ധനുഷ് നായകനാകുന്നുണ്ട്.

Top