തെലുങ്ക് നടന്‍ നിതിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

തെലുങ്ക് സിനിമാ താരമായ നിതിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് നിതിനും ശാലിനിയും വിവാഹിതരാകാന്‍ പോകുന്നത്. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകള്‍ നിതിന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

വിവാഹം ഈ അടുത്ത് തന്നെ നടക്കും എന്നാണ് വാര്‍ത്തകള്‍. ദുബായില്‍ വെച്ചായിരിക്കും വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുക്കുക.

എട്ട് വര്‍ഷമായി പരിചയമുള്ള നിതിനും ശാലിനിയും കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു.

Top