പ്രണയമടക്കം എല്ലാ ബന്ധങ്ങളെയും വിശാല കാഴ്ചപ്പാടിലൂടെ കാണണം : എസ്.എഫ്.ഐ

തിരുവനന്തപുരം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ പ്രണയപ്പകയ്ക്ക് ഇരയായ നിതിന മോളുടെ മരണത്തില്‍ അനുശോചനമറിയിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വിനീഷ് ആറ്റിങ്കല്‍. പ്രണയമടക്കം എല്ലാത്തരം ബന്ധങ്ങളെയും വിശാലമായ കാഴ്ചപ്പാടിലൂടെ കാണാനുള്ള സാമൂഹ്യബോധം എല്ലാവരിലും പരിപോഷിപ്പിക്കേണ്ടതുണ്ടെന്ന് വിനീഷ് ചൂണ്ടിക്കാട്ടി.

സങ്കുചിതമായ ചിന്തകളെ ഉപേക്ഷിക്കാനും സാംസ്‌കാരിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് യുവതയുടെ മാനവികത വികസിപ്പിക്കാനുമുള്ള ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ സജീവമായി ഏറ്റെടുക്കണമെന്നും വീനീഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്.

കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ അതീവജാഗ്രതയോടെയുള്ള ഇടപെടലുകള്‍ ഏറ്റെടുക്കേണ്ടതുണ്ട്. പ്രണയമടക്കം എല്ലാത്തരം ബന്ധങ്ങളെയും വിശാലമായ കാഴ്ചപ്പാടിലൂടെ കാണാനുള്ള സാമൂഹ്യബോധം എല്ലാവരിലും പരിപോഷിപ്പിക്കേണ്ടതുണ്ട്. ബന്ധങ്ങളിലെ ജനാധിപത്യപരമായ ഇടപെടലുകള്‍ ജീവിച്ചിരിക്കുന്നതിനോളം പ്രധാന്യമുണ്ടെന്ന് തിരിച്ചറിയാനും അതിനനുശ്രിതമായി സര്‍ഗ്ഗാത്മകമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാനും സാധിക്കണം. സങ്കുചിതമായ ചിന്തകളെ ഉപേക്ഷിക്കാനും സാംസ്‌കാരിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് യുവതയുടെ മാനവികത വികസിപ്പിക്കാനുമുള്ള ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ സജീവമായി ഏറ്റെടുക്കണം.

Top