നിതിനയുടെ കൊലപാതകം; പ്രതി അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തി

പാലാ: പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ത്ഥിനി നിതിനമോളുടെ കൊലപാതകത്തില്‍ പ്രതി അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായുള്ള തെളിവെടുപ്പ് നാളെ നടക്കും. ഇതിനു ശേഷമായിരിക്കും പ്രതിയെ കോടതിയില്‍ ഹാജരാക്കുക. നിതിനയുടെ പോസ്റ്റുമോര്‍ട്ടവും നാളെയാണ് നടക്കുക.

ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് പ്രോസസിങ് ടെക്നോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലപ്പെട്ട നിതിന മോള്‍. സഹപാഠിയായിരുന്നു പ്രതി അഭിഷേക്. പരീക്ഷ കഴിഞ്ഞിറങ്ങിയ നിതിനയെ അഭിഷേക് കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ഉടന്‍ തന്നെ നിതിനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇതിനിടെ പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രണയ നൈരാശ്യമാണ് കൊലയ്ക്ക് കാരണമായതെന്ന് അഭിഷേക് മൊഴി നല്‍കിയിട്ടുണ്ട്.

Top