നല്ല റോഡുകള്‍ വേണമെങ്കില്‍ ജനങ്ങള്‍ ടോള്‍ കൊടുക്കണം; നിതിന്‍ ഗഡ്കരി

gadkari

ന്യൂഡല്‍ഹി: നല്ല റോഡുകള്‍ വേണമെങ്കില്‍ ജനങ്ങള്‍ ടോള്‍ കൊടുക്കാനുള്ള സന്നദ്ധത കാണിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാരിന്റെ കയ്യില്‍ ആവശ്യമായ തുക ഇല്ലെന്നും അതിനാല്‍ ടോള്‍ സംവിധാനം തുടരുമെന്നും ടോള്‍ പിരിക്കുന്നതിനെക്കുറിച്ച് ലോക്‌സഭയില്‍ ചില അംഗങ്ങള്‍ പ്രകടിപ്പിച്ച ആശങ്കയ്ക്ക് മറുപടി നല്‍കവെ ഗഡ്കരി പറഞ്ഞു.

പണം കൊടുക്കാന്‍ ശേഷിയുള്ള മേഖലകളിലാണ് ഇത്തരത്തില്‍ ടോള്‍ പിരിവുകള്‍ നടത്തുന്നത്. ഇതുവഴി ലഭിക്കുന്ന പണം ഉള്‍നാടുകളിലും മലയോര മേഖകളിലും റോഡുകള്‍ നിര്‍മ്മിക്കാനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കലാണ് റോഡ് വികസനത്തിനെ എതിര്‍ക്കുന്നത്. ഇക്കാര്യത്തിനായി ആവശ്യമായ നടപടി സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യണം. പശ്ചിമബംഗാളിലും ബിഹാറിലും ഭൂമി ഏറ്റെടുക്കല്‍ നടപടി സാവധാനമാണ് നടക്കുന്നത് എന്നും ഗഡ്കരി വിമര്‍ശിച്ചു.

Top