കേരളത്തിന്റെ റോഡ് വികസനത്തിനായി ഒരു ലക്ഷം കോടി രൂപ നല്‍കാന്‍ തയ്യാര്‍ ;നിതിന്‍ ഗഡ്കരി

NITHIN-GADGARI

കൊച്ചി: കേരളത്തിന്റെ റോഡ് വികസനത്തിനായി ഒരു ലക്ഷം കോടി രൂപ നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.

സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തതാണ് കേരളത്തിലെ ദേശിയ പാതാ വികസനത്തിന് പ്രധാന തടസമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വഴികള്‍ സര്‍ക്കാര്‍ കണ്ടെത്തിയേ പറ്റൂ. കേരളത്തിലെ സാഹചര്യങ്ങള്‍ മാറണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു.

ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കിയാല്‍ പണം അനുവദിക്കുന്നതിന് കേന്ദ്രത്തിന് ഒരു ബുദ്ധിമുട്ടുമില്ല. വികസന കാര്യത്തില്‍ രാഷ്ട്രീയം കാണുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സര്‍ക്കാറും റോഡ് വികസനത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

ജലഗതാഗതത്തിനും കൂടുതല്‍ പ്രധാന്യം നല്‍കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ചെലവ് കുറഞ്ഞ ഗതാഗത മാര്‍ഗ്ഗമെന്ന നിലയിലാണിത്. മെഥനോള്‍ ഉപയോഗിച്ചുള്ള ജലഗതാഗതത്തിനാണ് പ്രാധാന്യം നല്‍കുന്നത്.

വിദേശ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതാണിത്. സീപ്‌ളെയിന്‍ നിര്‍മ്മാണത്തിന് കൊച്ചി ഷിപ്പ് യാര്‍ഡ് റഷ്യന്‍ഷിപ്പ് മാനുഫാക്ചറിംഗ് കമ്പനിയുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി.

Top