ഫഹദിന്റെ സിനിമകള്‍ കണ്ടു; ഇനി മുതല്‍ ഞാനും അദ്ദേഹത്തിന്റെ ഒരു ആരാധകനാണ്…

യുവാനടമ്മാരില്‍ ഏറെ ശ്രദ്ധയനായ താരമാണ് ഫഹദ് ഫാസില്‍ . ഇപ്പോള്‍ ഫഹദ് ഫാസിലിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ നീതേഷ് തിവാരി രംഗത്ത് വന്നിരിക്കുകയാണ്. ഫഹദ് മികച്ച നടനാണെന്നും കുറച്ച വൈകിയാണെങ്കിലും അദ്ദേഹത്തിന്റെ ആരാധകനാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു നിതേഷിന്റെ ട്വീറ്റ്. മഹേഷിന്റെ പ്രതികാരം, സൂപ്പര്‍ ഡീലക്സ്, ഞാന്‍ പ്രകാശന്‍, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ സിനിമകളാണ് തന്നെ ഫഹദിന്റെ ആരാധകനാക്കി മാറ്റിയതെന്നാണ് നിതേഷ് പറയുന്നത്.

ഫഹദ് ഏത് കഥാപാത്രം അവതരിപ്പിച്ചാലും മികച്ചതാണെന്നും ഇനിയും ഇത്തരം സിനിമകള്‍ ചെയ്ത് തങ്ങളെ ആസ്വദിപ്പിക്കണമെന്നും നിതേഷ് പറയുന്നു.

ചില്ലര്‍ പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് നിതേഷ് സംവിധാനരംഗത്തെത്തിയത്. നിതേഷ് ബോളിവുഡില്‍ അറിയപ്പെടുന്ന മികച്ച തിരക്കഥാകൃത്ത് കൂടിയാണ്. ആമിര്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ദംഗല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തത് നിതീഷ് ആയിരുന്നു.

നിതേഷിന്റെ ട്വീറ്റ് ഫഹദ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഫഹദിന്റെ പഴയ സിനിമകളും കാണെണമെന്ന് ആരാധകര്‍ ട്വീറ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട് . ഫഹദിന്റെ തൊണ്ടി മുതലും ദൃക്‌സാക്ഷിയും, കാര്‍ബണ്‍, ചാപ്പാകുരിശ്, നോര്‍ത്ത് 24 കാതം, ആമേന്‍ തുടങ്ങിയ ചിത്രങ്ങളുടെ പേരുകളാണ് ആരാധകര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

തീര്‍ച്ചയായും ഈ സിനിമകളെല്ലാം താന്‍ കാണുമെന്നും സിനിമകളുടെ പേരുകള്‍ നിര്‍ദ്ദേശിച്ചതില്‍ നന്ദി ഉണ്ടെന്നും നിതേഷ് ഫഹദ് ആരാധകരോട് പറഞ്ഞു.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന പുതിയ ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Top