മരുമകള്‍ക്ക് നിതാ അമ്പാനിയുടെ വിവാഹ സമ്മാനം;300 കോടിയുടെ വജ്ര നെക്ലേസ്

മുംബൈ: പ്രമുഖ വ്യാപാരി മുകേഷ് അമ്പാനിയുടെ മകന്‍ ആകാശ് അമ്പാനിയുടേയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോകാ മേത്തയുടെയും വിവാഹം രാജ്യം കണ്ട ആഡംബര വിവാഹങ്ങളിലൊന്നായിരുന്നു.മുകേഷ് അമ്പാനിയുടെ ആഡംബര വസതിയായ ആന്റിലയില്‍ നടത്തിയ വിവാഹ ചടങ്ങില്‍ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു.

നിതാ അമ്പാനി മരുമകള്‍ ശ്ലോകാ മേത്തയ്ക്കു നല്‍കിയ വിവാഹ സമ്മാനമാണ് ഇപ്പോള്‍ പുതിയ വാര്‍ത്ത. 300 കോടിയുടെ വജ്ര നെക്ലേസ് ആണ് നിത മരുമകള്‍ക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും അമൂല്യമായ വജ്രം ഉപയോഗിച്ച് പ്രത്യേക ഡിസൈനിലാണ് നെക്ലേസ് ഒരുക്കിരിക്കുന്നത്.ലോകപ്രശസ്ത ആഭരണ നിര്‍മാതാക്കളായ ‘മൗവാഡി’യാണ് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ഈ ആഭരണം നിര്‍മ്മിച്ചിരിക്കുന്നത്.

Top