കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ റിലയന്‍സും; നിത അംബാനി മുഖ്യമന്ത്രിക്ക് 21 കോടിയുടെ ചെക്ക് കൈമാറി

akash-ambani

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തിന് സഹായവുമായി റിലയന്‍സും രംഗത്ത്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി റിലയന്‍സ് ഫൗണ്ടേഷന്‍ 21 കോടി രൂപ നല്‍കി.

ചെയര്‍പേഴ്‌സന്‍ നിത അംബാനി മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി.

അതേസമയം, പ്രളയ ദുരിതാശ്വാസമായി കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. രണ്ടാഴ്ചയ്ക്കകം കേരളം സന്ദര്‍ശിക്കുമെന്നും യുഡിഎഫ് എംപിമാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

കേരളത്തിന് കൂടുതല്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ടാണ് യുഡിഎഫ്, എല്‍ഡി എഫ് എംപിമാര്‍ രാജ്നാഥ് സിങുമായി കൂടികാഴ്ച നടത്തിയിരുന്നു.

Top