കൃഷ്ണ ഭക്തിയില്‍ മുഴുകി നീതാ അംബാനിയുടെ നൃത്തം; വീഡിയോ കാണാം

മുംബൈ: മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെയും റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോകാ മേത്തയുടെയും വിവാഹമായിരുന്നു ഇന്നലെ. ഇപ്പോള്‍ മകന്റെ വിവാഹാഘോഷ പരിപാടിയില്‍ മതിമറന്ന് നൃത്തം ചെയ്യുന്ന അമ്മ നീതാ അംബാനിയാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.
‘ അച്യുതം കേശവം കൃഷണ ദാമോദരം രാമ നാരായണം ജനകീ വല്ലഭം…’ എന്ന കൃഷണ സ്തുതിയ്‌ക്കൊപ്പം ഭക്തിയില്‍ മുഴുകി നൃത്തം ചെയ്യുന്ന നീതാ അംബാനിയായിരുന്നു വിവാഹാഘോഷ നിശയില്‍ ആകര്‍ഷണം.

അത്യാഡംബര പൂര്‍ണമായ വിവാഹത്തിന്റെ ഭാഗമായി നടന്ന സംഗീത നിശയിലായിരുന്നു നീതാ അംബാനിയുടെ നൃത്തം.മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലയില്‍ ആയിരുന്നു സംഗീതനിശ ഒരുക്കിയിരുന്നത്. പ്രശസ്ത ഗായകരായ ഫാല്‍ഗുനി പതക്കും തുഷാര്‍ ത്രിവേദിയും സംഗീത നിശയെ കുളിരണിയിച്ചപ്പോള്‍ കാണികളെ ആകര്‍ഷിച്ചത് നീതാ അംബാനി ആയിരുന്നു.

പ്രമുഖ ഫാഷന്‍ ഡിസൈനര്‍ സബ്യസാചി ഡിസൈന്‍ ചെയ്ത ഇളം പിങ്ക് നിറത്തിലുള്ള ലെഹങ്കയും ഒപ്പം തിളക്കമാര്‍ന്ന വജ്രാഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായ
നീതാ അംബാനിയുടെ നൃത്തം സംഗീത നിശയെ കൂടുതല്‍ ആകര്‍ഷണീയമാക്കി.

Top