അഭിനയം നിര്‍ത്താനുള്ള സൈറ വസീമിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി നിതേഷ് തിവാരി

അഭിനയം നിര്‍ത്തുകയാണെന്ന് ബോളിവുഡ് താരം സൈറ വസീമിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി സംവിധായകന്‍ നിതേഷ് തിവാരി രംഗത്ത്. സൈറയുടെ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ സിനിമയില്‍ നിന്നുള്ള സൈറയുടെ പിന്‍മാറ്റം ബോളിവുഡിന് നഷ്ടമാണെന്നും നിതേഷ് തിവാരി പറഞ്ഞു.

വിശ്വാസത്തില്‍ നിന്ന് അകന്നെന്നും പറഞ്ഞാണ് സൈറ വസീം സിനിമാ അഭിനയം നിര്‍ത്തിയത്. കശ്മീര്‍ സ്വദേശിയായ സൈറാ വസീം 2016ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് സിനിമയില്‍ എത്തുന്നത്. ദംഗലിലെ പ്രകടനം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തിരുന്നു. 2017ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറിലും മികച്ച വേഷത്തില്‍ സൈറ എത്തി.

Top