മക്കളെ ഉൾപ്പെടുത്താൻ റിലയൻസ് ഡയറക്ടർ ബോർഡിൽ നിന്ന് പിന്മാറി നിത അംബാനി

ന്യൂഡൽഹി : റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബോർഡ് ഓഫ് ഡയറക്ടേഴ്സിൽനിന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി പിന്മാറി. മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവരെ ഉൾക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് പിന്മാറ്റം. മൂവരെയും കമ്പനിയുടെ നോൺ – എക്സിക്യൂട്ടീവ് ഡയറക്ടർമാരായാണ് നിയമിച്ചിരിക്കുന്നത്.

ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഇവരുടെ നിയമനത്തിനു ശുപാർശ നൽകുകയും ഓഹരിയുടമകൾ അനുമതി നൽകുകയുമായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മക്കൾ മൂന്നുപേരും റിലയൻസിന്റെ കീഴിലുള്ള വിവിധ കമ്പനികളുടെ നടത്തിപ്പ് ചുമതലയേറ്റെടുത്തിരുന്നു.

Top