രാജ്യത്തിന് ഒളിമ്പിക്‌സ് നടത്താന്‍ ശേഷിയുണ്ടെന്ന് നിതാ അംബാനി

മുംബൈ: രാജ്യത്തിന് ഒളിമ്പിക്സ് നടത്താന്‍ അനന്തമായ ശേഷിയുണ്ടെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗം നിതാ അംബാനി. ശനിയാഴ്ച മുംബൈയില്‍ നടന്ന 141-ാമത് ഐഒസി സെഷന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഐഒസി സെഷന്‍ നടക്കുന്നത്. ഇന്ത്യയില്‍ 1983-ല്‍ ന്യൂഡല്‍ഹിയിലാണ് അവസാനമായി എഒസി സെഷന്‍ നടന്നത്. 2022 ഫെബ്രുവരിയില്‍ ബെയ്ജിങ്ങില്‍ നടന്ന 139-ാമത് ഐഒസി സെഷനില്‍ നിത അംബാനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ഐഒസി സെഷന്‍ ആതിഥേയത്വം വഹിക്കാനുള്ള ലേലം മുംബൈയ്ക്കായി നേടിയെടുക്കുകയായിരുന്നു. 99 ശതമാനം വോട്ടുകളോടെയാണ് ഐഒസി സെഷനുള്ള ആതിഥേയത്വം മുംബൈയ്ക്ക് ലഭിച്ചത്. ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വനിതയാണ് നിത അംബാനി.

സ്പോര്‍ട്സിന്റെയും കായികതാരങ്ങളുടെയും വികസനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച നിത അംബാനി, പ്രധാനമന്ത്രിയുടെ കീഴില്‍ ഇന്ത്യയും കായിക ശക്തിയായി മാറിയെന്ന് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

 

 

 

Top