പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാകുറിപ്പിലെ പരാമര്‍ശം, കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ അവധിയിലേക്ക്

കോഴിക്കോട്: കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ അവധിയില്‍ പ്രവേശിക്കുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥി അഗിന്‍ എസ് പ്രസാദിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ ഡയറക്ടറുടെ പേര് പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം. ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫസര്‍ സതീദേവിക്കാണ് പകരം ചുമതല. ഡയറക്ടര്‍ അവധിയില്‍ പ്രവേശിക്കുകയാണെന്ന് കാട്ടി വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ഐടി അധികൃതര്‍ ഇ മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. സൂറത്കല്‍ എന്‍ഐടി ഡയറക്ടറുടെ ചുമതല കൂടി ഉള്ളതിനാല്‍ പ്രസാദ് കൃഷ്ണ അവിടേക്ക് പോകാനായി അവധിയെടുത്തതാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഇത് താത്ക്കാലിക ക്രമീകരണം മാത്രമാണെന്നും എന്‍ഐടി അധികൃതര്‍ അറിയിച്ചു. അതേസമയം ഡയറക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് എംഎസ്എഫ് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി.

Top