നിസാന്റെ പുതിയ കോംപാക്ട് എസ്‌യുവി; നിസാന്‍ മാഗ്നൈറ്റിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്റെ പുതിയ കോംപാക്ട് എസ്യുവിയുടെ ടീസര്‍ ചിത്രങ്ങളും പേരും കമ്പനി പുറത്തുവിട്ടു. പുതിയ കോപാക്ട് എസ്യുവിയുടെ പേര് നിസാന്‍ മാഗ്നൈറ്റ് എന്നാണ് വിവരം.

വാഹനം ഒരുങ്ങുന്നത് റെനോയുടെ എച്ച്ബിസി കണ്‍സെപ്റ്റില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണെന്നാണ് വിവരം. നിസാന്‍ മാഗ്നൈറ്റിന്റെ കിക്ക്സിനോട് സാമ്യമുള്ള ഡിസൈനായിരിക്കും ഈ വാഹനവും ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ട്.

ഫ്‌ളോട്ടിങ് റൂഫ്, സില്‍വര്‍ നിറത്തിലുള്ള റൂഫ് റെയിലുകള്‍, വലിപ്പം കൂടിയ ഇപില്ലര്‍, വശങ്ങളിലേക്ക് കയറി നില്‍ക്കുന്ന ഹെഡ്ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍ തുടങ്ങിയവ ടീസര്‍ ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. അതേസമയം വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

വാഹനത്തിന് കരുത്ത് പകരുക എച്ച് ആര്‍ 10 എന്ന കോഡ് നാമത്തില്‍ വികസിപ്പിയ്ക്കുന്ന പുതിയ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് ആയിരിയ്ക്കും.

മെയ്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് ഫോര്‍ ദി വേള്‍ഡ് (ലോക വിപണിയ്ക്കായി ഇന്ത്യയില്‍ നിര്‍മ്മിക്കുക) എന്ന തത്വത്തില്‍ അധിഷ്ഠിതമായി ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കുന്ന വാഹനമായിരിക്കും ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാഹനം 2020 -ന്റെ പകുതിയോടെ തന്നെ നിരത്തുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Top