നിസാന്റെ പുതിയ കോംപാക്ട് എസ്യുവി ഉടന്‍ വരുന്നു; ടീസര്‍ വീഡിയോ പുറത്തിറക്കി

നിസാന്റെ പുതിയ കോംപാക്ട് എസ്യുവിയുടെ ടീസര്‍ വീഡിയോ പുറത്തിറക്കി കമ്പനി. വാഹനത്തിന്റെ വരവറിയിച്ച ടീസര്‍ വീഡിയോ ആണ് നിസാന്‍ പുറത്തിറക്കിയത്.

‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്’ എന്ന ആശയത്തിന്റെ ഭാഗമായി നിര്‍മിക്കുന്നതാണ് ഈ വാഹനം. ഈ വര്‍ഷം പകുതിയോടെ നിരത്തിലെത്തുമെന്നാണ് നിസാന്‍ നേരത്തെ അറിയിച്ചത്. 98 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന വാഹനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശേഷം വിദേശ രാജ്യങ്ങളിലേക്ക് വാഹനം കയറ്റുമതി ചെയ്യുമെന്നും സൂചനയുണ്ട്.

ഈ വാഹനത്തില്‍ നല്‍കുന്നത് നിസാന്റെ മറ്റൊരു എസ്യുവിയായ കിക്‌സിനോട് സാമ്യമുള്ള ഡിസൈനായിരിക്കും. മാത്രമല്ല നിസാന്റെ ആഗോള എസ്.യു.വി. പൈതൃകവും നൂതന സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയാണ് പുതിയ കോംപാക്ട് എസ്.യു.വി. രൂപകല്‍പ്പന ചെയ്യുന്നതെന്നുമാണ് വാര്‍ത്തകള്‍ വരുന്നത്.

Top