ചെന്നൈ പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി നിസാൻ

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ജൂലൈയോടെ ചെന്നൈ പ്ലാന്റിൽ ഉത്പാദനം പ്രതിമാസം 3,500 യൂണിറ്റിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

ബ്രാൻഡ് പുതുതായി പുറത്തിറക്കിയ കോംപാക്ട് എസ്‌യുവി മാഗ്നൈറ്റ് ഇതിനോടകം 50,000 യൂണിറ്റ് ബുക്കിംഗാണ് മറികടന്നിരിക്കുന്നത്. 2019-20 -ലെ 17,831 യൂണിറ്റുകളിൽ നിന്ന് 6.5 ശതമാനം വളർച്ചയോടെ 2020-21 -ൽ 18,886 യൂണിറ്റുമായി നിസാൻ മോട്ടോർ ഇന്ത്യ ഈ സാമ്പത്തിക വർഷത്തിൽ മൂന്നക്ക വളർച്ച പ്രതീക്ഷിക്കുന്നു.

എന്നാൽ ഇതിനൊരു വെല്ലുവിളിയായി കൊവിഡിന്റെ രണ്ടാം തരംഗം, വിതരണ തടസ്സങ്ങൾ, സെമി കണ്ടക്ടറുകളുടം ക്ഷാമം എന്നിവ തുടരുന്നു എന്നത് ശ്രദ്ധേയമാണ്.കഴിഞ്ഞ ഡിസംബറിൽ ചെന്നൈ പ്ലാന്റിൽ മൂന്നാം ഷിഫ്റ്റോടെ ഉൽ‌പാദനം വർധിപ്പിക്കുന്നതിന് 1,000 പേരെ നിയമിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 2021 മുതൽ നിർമ്മാണശാലയിൽ മൂന്നാമത്തെ ഷിഫ്റ്റ് ആരംഭിച്ചു.

 

Top