nissan new electric car

ഇലക്ട്രിക് കാറുകളെ പുതിയ ഭാവത്തില്‍ അവതരിപ്പിക്കാനൊരുങ്ങി ജാപ്പനീസ് ഓട്ടോ ഭീമന്‍മാരായ നിസാന്‍. ഇലക്ട്രിക് കാറായ ബ്ലേഡ്‌ഗ്ലൈഡറിന്റെ പുതിയ വര്‍ക്കിങ്ങ് പ്രോട്ടോടൈപ്പ് അവതരിപ്പിച്ചാണ് തങ്ങളുടെ പുതിയ പ്രോജക്ട് നിസാന്‍ പരസ്യമാക്കിയിരിക്കുന്നത്.

കാഴ്ച്ചയില്‍ സ്‌റ്റൈലിഷും വേഗതയില്‍ രാജാവുമാണ് നിസാന്റെ പുതിയ ഇലക്ട്രിക് കാര്‍. വെറും അഞ്ച് സെക്കന്റ് കൊണ്ടാണ് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കുന്നത്.

മണിക്കൂറില്‍ 190 കിലോമീറ്ററായിരിക്കും കാറിന്റെ പരമാവധി വേഗം. പരമ്പരാഗത കാര്‍ ഡിസൈന്‍ ശൈലികളെ തകിടം മറിക്കുന്നതാണ് കാര്‍ ഡിസൈന്‍. 2013ല്‍ അവതരിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായി മോഡലില്‍ അല്‍പ്പം പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട് നിസാന്‍.

nissan
വി ഷെയ്പ്പിലാണ് ഹെഡ്‌ലൈറ്റ്. ഡിസൈനില്‍ മുന്‍വശം കൂര്‍ത്തിരിക്കുന്നു. പിന്‍വശത്തെ ചക്രങ്ങളിലുള്ള ഇന്‍ബില്‍റ്റ് ഇലക്ട്രിക് മോട്ടോറുകളിലെ ലിഥിയം അയേണ്‍ ബാറ്ററിയിലായിരിക്കും കാറിന്റെ പ്രവര്‍ത്തനം. 1,300 കിലോഗ്രാം ആണ് കാറിന്റെ ഭാരം.

nissan-1
കാര്‍ബണ്‍ ഫൈബറിലായിരിക്കം കാറിന്റെ ബോഡി നിര്‍മ്മാണം. മുന്നില്‍ ഡ്രൈവര്‍ക്കും പിന്നില്‍ രണ്ട് യാത്രികര്‍ക്കും യാത്ര ചെയ്യാവുന്ന വിധമാണ് സീറ്റുകളുടെ ക്രമീകരണം. സീറ്റുകള്‍ മികച്ച യാത്രാസുഖവും സുരക്ഷിത്വവും നല്‍കുമെന്ന് നിസാന്‍ അവകാശപ്പെടുന്നു.

മൂന്ന് വര്‍ഷം മുമ്പ് 2013ല്‍ നടന്ന ടോക്കിയോ മോട്ടോര്‍ ഷോയിലാണ് നിസാന്‍ ആദ്യമായി ബ്ലേഡ്‌ഗ്ലൈഡര്‍ ആദ്യമായി അവതരിപ്പിച്ചത്. എന്നാല്‍ ഇതുവരെ ആ മോഡലില്‍ ഒരു കാര്‍ നിസാന്‍ ഇറക്കിയിരുന്നില്ല. ലോകത്തുള്ള മികച്ച ഹാന്‍ഡ്‌ലിങ് പ്രൊഡക്ഷന്‍ കാറായിരിക്കും ബ്ലേഡ്‌ഗ്ലൈഡറെന്ന് നിസാന്‍ അവകാശപ്പെടുന്നു.

Top