വില്‍പനയില്‍ കുതിച്ച് നിസ്സാന്‍ മോട്ടോര്‍; 2019 ഡിസംബറില്‍ 2,169 യൂണിറ്റുകള്‍ വിറ്റു

ന്ത്യയിലും വിദേശത്തുമായി വില്‍പനയില്‍ കുതിച്ച് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഏറ്റവും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയും 2018-ലേതിനേക്കാള്‍ ഉയര്‍ന്ന വില്‍പ്പനയുമായാണ് വിപണിയില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയും 2018-ലേതിനേക്കാള്‍ ഉയര്‍ന്ന വില്‍പ്പനയുമായാണ് നിസ്സാന്‍ മോട്ടോര്‍ കുതിക്കുന്നത്. 2019 ഡിസംബറില്‍ നിസാന്റെ 2,169 യൂണിറ്റാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആഭ്യന്തര വില്‍പന വളര്‍ച്ച 49 ശതമാനമായി ഉയരുകയും ചെയ്തു.

ഒന്നിലധികം പുതിയ ഉല്‍പന്നങ്ങള്‍ക്ക് ഓഫറുകള്‍ അവതരിപ്പിക്കുകയും ഡാറ്റ്‌സണ്‍ കാറുകളുടെ മൂല്യ നിര്‍ണയം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ വ്യക്തമാക്കുകയും ചെയ്തു.

നിസാന്റെ 10,791 കാറുകളാണ് ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കയറ്റി അയച്ചത്.

Top