33,000 രൂപ വില വര്‍ധനയുമായി നിസാന്‍ മാഗ്നെറ്റ്‌

2020 ഡിസംബറിലാണ് നിസാൻ മാഗ്നൈറ്റ് വിപണിയിൽ പ്രവേശിച്ചത്, അഞ്ച് ലക്ഷം രൂപയിൽ താഴെയായിരുന്നു അന്ന് വാഹനത്തിന്റെ എക്സ്-ഷോറൂം വില. ഈ വിലകൾ ആമുഖമായിരുന്നു, നിസാൻ 2021 -ന്റെ ആദ്യ പാദത്തിൽ ഇതിനകം രണ്ടു തവണ വിലകൾ ഉയർത്തി. ഈ വർഷം ജനുവരിയിലെ ആദ്യ വർധനവിന്റെ ഭാഗമായി, ബേസ് സ്പെക്ക് XE -യുടെ വില മാത്രം 50,000 രൂപ ഉയർത്തിയിരുന്നു. എസ്‌യുവിയുടെ വില ഇപ്പോൾ ഇതേ കാലയളവിൽ മൂന്നാം തവണയും കമ്പനി ഉയർത്തിയിരിക്കുകയാണ്.

മാർച്ച് അവസാനം വരെ ആമുഖ വിലകളിൽ (ബേസ്-സ്പെക്ക് XE ഒഴികെ) വാഗ്ദാനം ചെയ്തിരുന്ന മാഗ്നൈറ്റിന്റെ ടർബോ ഇതര വേരിയന്റുകളുടെ വില 33,000 രൂപ വരെ നിസാൻ ഉയർത്തി.

ടർബോ-പെട്രോൾ വേരിയന്റുകൾക്ക് 20,000 രൂപ വരെയാണ് വില കൂട്ടിയിരിക്കുന്നത്. അതിനാൽ, അവയുടെ ആമുഖ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ 50,000 രൂപ വരെ വില വർധനയാണ് ഉണ്ടായിരിക്കുന്നത്.

എന്നിരുന്നാലും, ടർബോ-പെട്രോൾ നിരയ്ക്ക് കീഴിലുള്ള റേഞ്ച്-ടോപ്പിംഗ് XV പ്രീമിയം (O) മോഡലിന്റെ വില നിസാൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. XV പ്രീമിയവും XV പ്രീമിയം (O) വേരിയന്റുകളും തമ്മിലുള്ള പ്രാഥമിക വ്യത്യാസം, രണ്ടാമത്തേതിന് നിസാന്റെ കണക്റ്റഡ് കാർ ടെക് ലഭിക്കുന്നു എന്നതാണ്.

മാഗ്നൈറ്റ് ഒരു പെട്രോൾ ഓപ്ഷൻ മാത്രമുള്ള മോഡലാണ്, 72 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കുന്ന 1.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ, 100 bhp കരുത്തും 160 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിനുകൾ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും നിർമ്മാതാക്കൾ നൽകുന്നു.

NA യൂണിറ്റ് അഞ്ച്-സ്പീഡ് മാനുവലുമായി മാത്രം ഇണചേരുമ്പോൾ, ടർബോ-പെട്രോളിന് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഗിയർ‌ബോക്സ് ലഭിക്കുന്നു.

Top