ഇന്ത്യന്‍ നിരത്തില്‍ നിസാന്‍ ലീഫ് ; പരീക്ഷണയോട്ടം നടത്തുന്ന കാറിന്റെ ചിത്രങ്ങള്‍ പുറത്ത്

ലക്ട്രിക്ക് കാറായ നിസാന്‍ ലീഫിനെ ഇന്ത്യന്‍ വിപണിയിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്ന നിസാന്‍ ലീഫിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നു കഴിഞ്ഞു. കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് യൂണിറ്റായിട്ടായിരിക്കും നിസാന്‍ ലീഫ് ഇന്ത്യയിലെത്തുക. ഏകദേശം 40 ലക്ഷം രൂപയാണ് കാറിന്റെ വിലയായി പ്രതീക്ഷിക്കുന്നത്.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം, പ്രൊപൈലറ്റ് സിംഗിള്‍ ലേന്‍ ഓട്ടോണമസ് ഡ്രൈവിംഗ്, സെമി ഓട്ടോണമസ് ഡ്രൈവിംഗ് സംവിധാനം, ഇ-പെഡല്‍ മോഡ് തുടങ്ങിയ ഫീച്ചറുകള്‍ കാറില്‍ ഒരുക്കിയിട്ടുണ്ട്. ട്രാഫിക്ക് സിഗ്നല്‍ റെക്കഗ്നിഷന്‍, ഇന്റലിജന്റ് ലേന്‍ ഇന്റര്‍വെന്‍ഷന്‍, എമര്‍ജന്‍സി ബ്രേക്കിംഗ്, ഓള്‍ എറൗണ്ട് വ്യൂ മോണിറ്റര്‍ എന്നീ സുരക്ഷ ഫീച്ചറുകളും ലീഫ് ഇലക്ട്രിക്ക് കാറിലുണ്ട്.

138 bhp കരുത്ത് കുറിക്കുന്ന വൈദ്യുത മോട്ടോറാണ് ലീഫിന്റെ ഹൃദയം. 40 kWh ശേഷിയുള്ള ബാറ്ററി പാക്കാണ് കാറിലുള്ളത്. ഒറ്റ ചാര്‍ജില്‍ 240 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിവുള്ളതാണ് നിസാന്‍ ലീഫ് ഇലക്ട്രിക്ക്. 8 മുതല്‍ 16 മണിക്കൂര്‍ വരെ ചാര്‍ജ് നിലകൊള്ളും.

Top