സെക്കന്‍ഡ്-ഹാന്‍ഡ് കാര്‍ വിപണിയിലേക്ക് നിസാന്‍; ഇന്റലിജന്റ് ചോയിസ് ഇന്ത്യയിലും

ന്ത്യയിലെ വാഹന പ്രേമികള്‍ക്ക് ആവേശവുമായി സെക്കന്‍ഡ്-ഹാന്‍ഡ് കാര്‍ വിപണിയിലേക്ക് നിസാന്‍. ഇന്റലിജന്റ് ചോയിസ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഇനിമുതല്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയ സെക്കന്‍ഡ്-ഹാന്‍ഡ് കാറുകളെ ന്യായമായ വിലയ്ക്ക് നിസാന്‍ ഇന്റലിജന്റ് ചോയിസില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
honda

ആകര്‍ഷകമായ ഫിനാന്‍സ്, ഇന്‍ഷൂറന്‍സ് സ്‌കീമുകളും നിസാന്‍ ഇന്റലിജന്റ് ചോയിസില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

ഇതിന് പുറമെ മറ്റ് നിര്‍മ്മാതാക്കളുടെ കാറുകളെയും, പുതിയ നിസാന്‍, ഡാറ്റ്‌സന്‍ കാറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളിലൂടെ വാങ്ങാനുള്ള അവസരവും നിസാന്‍ ഇന്റലിജന്റ് ചോയിസ് ഒരുക്കിയിരിക്കുന്നു.

24×7 റോഡ്‌സൈഡ് അസിസ്റ്റന്‍സും, ആകര്‍ഷകമായ വാറന്റി ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നുണ്ട്.

29-1506684597-x28-1506604078-nissan-intelligent-choice-launched-india6-jpg-pagespeed-ic-ms5b1gzuzm
167 പോയിന്റ് ക്വാളിറ്റി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ സെക്കന്‍ഡ്-ഹാന്‍ഡ് കാറുകള്‍ മാത്രമാണ് നിസാന്‍ ഇന്റലിജന്റ് ചോയിസില്‍ അണിനിരക്കുക.

നിസാന്റെ വിദഗ്ധ സംഘമാണ് സെക്കന്‍ഡ്-ഹാന്‍ഡ് കാറുകളുടെ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.

Top