നിസാന്‍ കിക്ക്‌സ് ഈ മാസം 22ന് ഷോറൂമുകളില്‍ ലഭ്യമായിത്തുടങ്ങും

വില്‍പ്പനയ്‌ക്കൊരുങ്ങി നിസ്സാന്‍ കിക്ക്‌സ്. 2019 നിര്‍മ്മിത നിസാന്‍ കിക്ക്‌സ് ചെന്നൈ പ്ലാന്റില്‍ നിന്ന് ഡീലര്‍ഷിപ്പുകള്‍ക്ക് അയച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 22 ന് വാഹനം ഷോറൂമുകളില്‍ ലഭ്യമാവും. നിസാന്‍ ഡീലര്‍ഷിപ്പുകള്‍ വഴി ഇന്ത്യയിലെവിടെയും ഉപഭോക്താക്കള്‍ക്ക് നിസാന്‍ കിക്ക്‌സ് ടെസ്റ്റ് ഡ്രൈവ് നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

2018 ഡിസംബറില്‍ തുടങ്ങിയ നിസാന്‍ കിക്ക്‌സിന്റെ ബുക്കിങ് ഇപ്പോഴും തുടരുകയാണ്. 25,000 രൂപയടച്ച് onwww.nissan.in എന്ന വെബ്‌സൈറ്റ് മുഖേനയും വാഹനം ബുക്ക് ചെയ്യാം. 2019 ജനുവരിയില്‍ ബുക്കിങ് നടത്തിയ ഉപഭോക്താക്കളില്‍ നിന്ന് 500 പേര്‍ക്ക് ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി വേള്‍ഡ് കപ്പ് കാണാനുള്ള അവസരം ലഭിക്കുകയും ചെയ്യും.

നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ലഭിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ മോഡലാണ് വരാന്‍ പോകുന്ന ഇന്ത്യന്‍ സ്‌പെക് കിക്ക്‌സ് എസ്‌യുവി. 1.5 ലിറ്ററോട് കൂടിയ K9K DCi ഡീസല്‍ എഞ്ചിനാണുള്ളത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഉണ്ടായിരിക്കുക.

Top