ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക സ്‌പോണ്‍സര്‍ സ്ഥാനം നിസാന്

സിസി ഏകദിന ലോകകപ്പ് ഔദ്യോഗിക സ്പോണ്‍സര്‍ സ്ഥാനം സ്വന്തമാക്കി നിസാന്‍. തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് നിസാന്‍ സ്പോണ്‍സര്‍ സ്ഥാനം നിസാന്‍ സ്വന്തമാക്കുന്നത്. ഇതിനോടൊപ്പം നിസാന്‍ മാഗ്‌നെറ്റ് കുറോയുടെ പ്രത്യേക എഡിഷനും നിസാന്‍ പുറത്തിറക്കുന്നുണ്ട്. ഇതിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചു കഴിഞ്ഞു.

ഒക്ടോബര്‍ അഞ്ചു മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ഐസിസി ഏകദിമന ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്. ലോകകപ്പ് ട്രോഫിയുമായി പ്രധാന നഗരങ്ങളില്‍ പര്യടനം നടത്താനും നിസാന്‍ തീരുമാനിച്ചിട്ടുണ്ട്. നിസാന്‍ മാഗ്നെറ്റുമായി സെല്‍ഫിയെടുത്ത് പങ്കുവെക്കുന്ന ഭാഗ്യശാലികള്‍ക്ക് ലോകകപ്പ് മത്സരത്തിന്റെ ടിക്കറ്റ് ലഭിക്കുകയും ചെയ്യും.

‘വീണ്ടും എല്ലാ ഐസിസി ടൂര്‍ണമെന്റുകളുടെയും ഔദ്യോഗിക പങ്കാളിയാവാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് നിസാന്‍. ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ഔദ്യോഗിക കാര്‍ നിസാന്‍ മാഗ്‌നെറ്റായിരിക്കും. ആരാധകരെ ആവേശത്തിലാക്കാന്‍ നിരവധി പദ്ധതികള്‍ ഞങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ട്’ നിസാന്‍ മോട്ടോര്‍ ഇന്ത്യ എംഡി രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

നിസാന്‍ മാഗ്നൈറ്റിന്റെ എല്ലാ പതിപ്പുകളുടേയും സുരക്ഷാ സൗകര്യങ്ങളും കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം എന്നിവയായിരിക്കും ലഭ്യമാവുന്ന സുരക്ഷാം സൗകര്യങ്ങള്‍.

Top