നിസാന്റെ ഇലക്ട്രിക് കരുത്തന്‍ ലീഫ്2 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി

nissan-leaf

നിസാന്റെ ഇലക്ട്രിക് വാഹനമായ ലീഫ്2 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ലീഫിന്റെ രണ്ടാം തലമുറ മോഡലാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. നിസാന്റെ മറ്റ് മോഡലുകളോട് സാമ്യമില്ലാത്ത വാഹനമാണ് ലീഫ്.

ഗ്ലോസി ബ്ലാക്ക് ഫിനീഷിലുള്ള ഗ്രില്ലില്‍ വി ഷേപ്പ് ക്രോമിയം ലൈനുകളാണ് മുന്നിലെ പ്രധാന ആകര്‍ഷണം. ഡുവല്‍ ബീം ഹെഡ്‌ലാമ്പുകളും ബമ്പറിന്റെ താഴെ ഭാഗത്തായുള്ള ഫോഗ് ലാമ്പും ചേര്‍ന്നാണ് ലീഫിന്റെ മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്. ത്രികോണാകൃതിയിലുള്ള ടെയില്‍ ലാമ്പും ബോഡിയിലേക്ക് ഇറങ്ങിയിട്ടുള്ള വിന്‍ഡ് ഷീല്‍ഡ്, ബ്ലാക്ക് ഫിനീഷിങ് റൂഫ് സ്‌പോയിലര്‍ എന്നിവയുമാണ് പിന്‍ഭാഗത്തിന് അലങ്കാരമായി നല്‍കിയിരിക്കുന്നത്.

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ലീഫിന് 148 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് കരുത്തുപകരുന്നത്. ഒറ്റചാര്‍ജില്‍ 378 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന 350 വാട്ട്, ലിതിയം അയേണ്‍ ബാറ്ററിയാണ് ഇതിലുള്ളത്.

Top