ദീപാവലി ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാനും ഡാറ്റ്‌സണ്‍ ഇന്ത്യയും

കൊച്ചി: ദീപാവലി ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാനും ഡാറ്റ്‌സണ്‍ ഇന്ത്യയും.

ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയുള്ള കാര്‍ണിവലില്‍ നിസാന്റെയോ ഡാറ്റ്‌സന്റെയോ കാറുകള്‍ വാങ്ങുമ്പോള്‍ 50000 രൂപ വരെയാണ് ഓഫര്‍ നല്കുന്നത്.

സൗജന്യ ഇന്‍ഷുറന്‍സ്, എക്‌സ്‌ചേഞ്ച് ബോണസ്, കുറഞ്ഞ നിരക്കിലുള്ള ഫിനാന്‍സ് തുടങ്ങിയവയും ഈ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.

സൗജന്യ ഇന്‍ഷുറന്‍സ്, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയടക്കം 50,000 രൂപ വരെയാണ് നിസാന്‍ ടെറാനോയുടെ ഓഫര്‍.

നിസാന്‍ സണ്ണിക്ക് 30,000 രൂപയും നിസാന്‍ മൈക്ര എംസിക്കും മൈക്രാ ആക്ടീവിനും 20,000 രൂപയുമാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ്, റെഡി ഗോ എന്നീ മോഡലുകള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സും എക്‌സ്‌ചേഞ്ച് ബോണസുമുള്‍പ്പെടെ 15,000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.

Top