അന്ധനായ മ്യുസീഷ്യനായി മാധവന്‍; ‘നിശബ്ദം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ബാഗുമതിക്കു ശേഷം മറ്റൊരു ത്രില്ലര്‍ സിനിമയുമായി അനുഷ്‌ക ഷെട്ടി എത്തുന്നു. ‘നിശബ്ദം’ സിനിമയില്‍ അനുഷ്‌ക്കയ്‌ക്കൊപ്പം മാധവനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ മാധവന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വന്നിട്ടുണ്ട്.

ചിതം അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യുന്നുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ഹേമന്ത് മധുകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് അമേരിക്കയിലാണ്. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് നിശബ്ദം ഒരുക്കുന്നത്. അനുഷ്‌ക ശര്‍മ്മ ചിത്രകാരിയായിട്ടാണ് അഭിനയിക്കുന്നത്. അന്ധനായ മ്യുസീഷ്യനായാണ് മാധവന്‍ ചിത്രത്തിലെത്തുന്നത്.

Top