അയ്യോ . . നീലു പോകല്ലേ . . നിഷയുടെ കാലു പിടിച്ച് ഫ്‌ളവേഴ്‌സ് ടിവി അധികൃതര്‍ നെട്ടോട്ടം

Nisha Sarang,Uppum Mulakum,Flowers TV

കൊച്ചി: ‘ഉപ്പും മുളകും’ ഇല്ലാത്ത ഫ്‌ളവേഴ്‌സ് ടി.വിയെ കുറിച്ച് ചിന്തിക്കാന്‍ പോലും അതിന്റെ തലപ്പത്തുള്ളവര്‍ക്ക് കഴിയില്ല.

നിഷ സാരംഗിന്റെ വെളിപ്പെടുത്തലില്‍ ആകെ വെട്ടിലായ ചാനല്‍ എം.ഡി ശ്രീകണ്ഠന്‍ നായര്‍ നിഷയുമായും സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനുമായും സംസാരിച്ച് പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കുന്നത്.

നിഷ ‘ഉപ്പും മുളകില്‍’ അഭിനയിക്കുമെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും പറയുമ്പോഴും എങ്ങനെ പ്രശ്‌ന പരിഹാരം സാധ്യമാകും എന്ന കാര്യത്തില്‍ ചാനല്‍ തലപ്പത്ത് തന്നെ ആശങ്കയുണ്ട്.

സംവിധായകന്‍ ആര്‍.ഉണ്ണികൃഷ്ണനെ മാറ്റാതെ താന്‍ സഹകരിക്കുന്ന പ്രശ്‌നമില്ലന്ന കര്‍ക്കശ നിലപാടിലാണ് നിഷ.

മമ്മുട്ടി ഉള്‍പ്പെടെ പ്രമുഖ താരങ്ങളും പൊതു സമൂഹവും സംഘടനകളും ശക്തമായ പിന്തുണ നല്‍കിയതിനാല്‍ അവര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

എന്നാല്‍ ഫ്‌ളവേഴ്‌സ് ടി.വിയെ സംബന്ധിച്ച് ‘ഉപ്പും മുളകും’ സീരിയലിന്റെ സൃഷ്ടാവായ ഉണ്ണികൃഷ്ണനെ മാറ്റി നിര്‍ത്തി സീരിയല്‍ മുന്നോട്ട് കൊണ്ടു പോയാല്‍ വിജയമാകുമോ എന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ട്.

Nisha Sarang,Uppum Mulakum,Flowers TV

മറ്റു സീരിയലുകളില്‍ നിന്നും വ്യത്യസ്തമായി സ്വയം ജീവിക്കുകയാണ് ‘ഉപ്പും മുളകിലെയും’ അഭിനേതാക്കള്‍ ചെയ്യുന്നത്. അഞ്ചു കുട്ടികളുടെ അമ്മയുടെ കഥാപാത്രമായ ‘നീലു’വിനെയാണ് നിഷ സാരംഗ് അവതരിപ്പിക്കുന്നത്.

ചിരിക്കാനും ചിന്തിപ്പിക്കാനും നിറയെ വിഭവങ്ങളുമായി എന്നും വീടുകളില്‍ വിരുന്നെത്തുന്ന ഈ കൊച്ചു സീരിയല്‍ മറ്റു പ്രമുഖ ചാനലുകളെ സംബന്ധിച്ച് ഒരു അത്ഭുതം തന്നെയാണ്.

പരസ്യ വരുമാനം ഏറ്റവും കൂടുതല്‍ ഈ സീരിയലിനാണ് ലഭിക്കുന്നത്. ഇതില്‍ ഒരു പരസ്യം നല്‍കാന്‍ സ്‌പെയ്‌സിനു വേണ്ടി വന്‍കിട കമ്പനികള്‍ പോലും ക്യൂവിലാണ്.

കുടുംബ പ്രേക്ഷകരെ പ്രായഭേദമില്ലാതെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു പരിപാടിയും ഇന്ന് മലയാള ടെലിവിഷനിലില്ല. 650 ഓളം എപ്പിസോഡുകള്‍ പിന്നിട്ട ഒപ്പും മുളകിലെയും പൊട്ടിത്തെറി അതു കൊണ്ടു തന്നെ കേരളം ഇപ്പോള്‍ ഉറ്റുനോക്കുകയാണ്.

Uppum Mulakum

നായികയെ മാറ്റിയ സംവിധായകനെ തന്നെ മാറ്റണമെന്ന ആവശ്യം പ്രേക്ഷകര്‍ ആണ് നീലുവിനൊപ്പം (നിഷ) ഇപ്പോള്‍ ഉയര്‍ത്തുന്നത്. ഇതൊരു അപൂര്‍വ്വ സംഭവം തന്നെയാണ്.

കഴിഞ്ഞ രണ്ടര വര്‍ഷമായി സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നെ ശാരീരികവും മാനസികവുമായി പീഢിപ്പിച്ചെന്നാണ് നിഷ വെളിപ്പെടുത്തിയിരുന്നത്. അമേരിക്കയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചു വന്ന ശേഷം തന്നെ സീരിയലില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് കൊണ്ടാണ് കാര്യങ്ങള്‍ അവര്‍ വെളിപ്പെടുത്തിയിരുന്നത്. കേസെടുത്താല്‍ ജാമ്യം കിട്ടാതെ വകുപ്പാണ് ഇതില്‍ വരിക.

ഇനി പ്രശ്‌നം ‘ഒത്തുതീര്‍പ്പാക്കി’ നിഷയും ഉണ്ണികൃഷ്ണനും ഒരുമിച്ച് ജോലി ചെയ്താല്‍പോലും കൂടുതല്‍ കുഴപ്പമുണ്ടാകാനും സാധ്യത കൂടുതലാണ്.

മുന്‍പ് പരാതി പറഞ്ഞതിന്റെ പ്രതികാരം നിഷക്കെതിരെ ഇപ്പോള്‍ തീര്‍ത്ത സംവിധായകന്‍ വീണ്ടും ഒരവസരം കിട്ടിയാല്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക മറ്റു താരങ്ങള്‍ക്കിടയിലും ഉണ്ട്.

Nisha Sarang,Uppum Mulakum,Flowers TV

ഉണ്ണികൃഷണന മാറ്റിയാല്‍ ‘ഉപ്പും മുളകും’ എരിവും പുളിയും ഇല്ലാത്ത അവസ്ഥയിലാകുമെന്ന് അറിയുന്ന ഫ്‌ളവേഴ്‌സ് ടി.വി എം.ഡി ശ്രീകണ്ഠന്‍ നായരാണ് ഇപ്പോള്‍ ആകെ വെട്ടിലായിരിക്കുന്നത്.

നിഷ പരാതിയില്‍ ഉറച്ചു നിന്നാല്‍ ഉണ്ണികൃഷ്ണന്‍ ജയിലിലാകും. മുന്‍പ് ശ്രീകണ്ഠന്‍ നായരോട് വിവരം പറഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നതിന് വേണമെങ്കില്‍ പൊലീസിന് ശ്രീകണ്ഠന്‍ നായരേയും പ്രതിചേര്‍ക്കാന്‍ കഴിയും.

ഇതിനകംതന്നെ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും സ്ത്രീകളുടെ പരാതി കൈകാര്യം ചെയ്യാന്‍ ചാനലില്‍ പ്രത്യേക സമിതി ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

നിഷയെ ഉപ്പും മുളകില്‍ നിന്നും പുറത്താക്കിയാല്‍ തങ്ങള്‍ ഇനി സീരിയല്‍ കാണില്ലന്ന് പറഞ്ഞ് വൈകാരികമായാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രേക്ഷകര്‍ ഇപ്പോള്‍ പ്രതികരിച്ച് വരുന്നത്.Related posts

Back to top