പാലായില്‍ നിഷയ്ക്ക് വിജയ സാധ്യതയില്ല; വീണ്ടും ആവര്‍ത്തിച്ച് പി.ജെ ജോസഫ്

കോട്ടയം: പാലായില്‍ നിഷ ജോസ്.കെ.മാണിയ്ക്ക് വിജയസാധ്യതയില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് പി.ജെ ജോസഫ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിഷയ്ക്ക് വിജയ സാധ്യതയില്ലാത്തതിനാല്‍ പാര്‍ട്ടി ചിഹ്നം നല്‍കില്ലെന്ന് പിജെ ജോസഫ് കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.

അതേസമയം, ജോസഫ് കടുംപിടുത്തം തുടര്‍ന്നാല്‍ രണ്ടില വേണ്ടെന്ന് വെയ്ക്കുമെന്നാണ് ജോസ്.കെ.മാണി പറഞ്ഞത്. വേണമെങ്കില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top