പുതിയ നിസാന്‍ കിക്ക്‌സ് 2019 ജനുവരിയില്‍ ഇന്ത്യയിലെത്തും

ന്യുഡല്‍ഹി: പുതിയ നിസാന്‍ കിക്ക്‌സ് 2019 ജനുവരിയില്‍ ഇന്ത്യയിലെത്തുമെന്ന്‌ എസ് യു വിയുടെ ഇന്ത്യാ ലോഞ്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിസാന്‍ ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട ഉത്പ്പന്നമായിരിക്കും നിസാന്‍ കിക്ക്‌സ്. ഹ്യൂണ്ടായ് ക്രെറ്റ, റെനോ കാപ്ച്വര്‍ വാഹനങ്ങള്‍ക്ക് നിസാന്‍ കിക്ക്‌സിന്റെ വരവ് കനത്ത വെല്ലുവിളിയായിരിക്കും. കൂടാതെ മഹിന്ദ്ര സ്‌കോര്‍പിയോയും റെനോ ഡസ്റ്ററും, നിസാന്‍ കിക്ക്‌സിന്റെ എതിരാളികളായി വരും.

ആഗോളതലത്തില്‍ വില്‍ക്കുന്ന കിക്ക്‌സ് ആയിരിക്കില്ല ഇന്ത്യയില്‍ പുറത്തിറക്കുന്നത്. ചെറിയമാറ്റങ്ങള്‍ കാണും. കൂടുതല്‍ സ്ഥലസൗകര്യം പ്രതീക്ഷിക്കുന്ന കാറില്‍ കൂടുതല്‍ കണക്ടിവിറ്റി ഓപ്ഷനുകളും ഉണ്ടായിരിക്കും. 11- 16 ലക്ഷമാണ് എക്‌സ്‌ഷോറും വില.

Top