നിര്‍മല സീതാരാമന്‍ പ്രതിരോധ മന്ത്രിയാകും ; പീയുഷ് ഗോയല്‍ റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി : ക്യാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച നിര്‍മല സീതാരാമന്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാവും.

ഇന്ദിരാ ഗാന്ധിക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതയാണ് നിര്‍മല സീതാരാമന്‍.

നേരത്തെ, കേന്ദ്ര വാണിജ്യ സഹമന്ത്രിയായിരുന്ന അവര്‍ക്ക് ഇത്തവണത്തെ പുനഃസംഘടനയില്‍ കാബിനറ്റ് പദവി നല്‍കുകയായിരുന്നു.

പീയുഷ് ഗോയല്‍ റെയില്‍വേ മന്ത്രിയും, സുരേഷ് പ്രഭു വാണിജ്യമന്ത്രിയുമാകും.

കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന നാലു മന്ത്രിമാര്‍ക്ക് മന്ത്രിസഭാ പുനഃസംഘടനയില്‍ ക്യാബിനറ്റ് റാങ്കോടെ സ്ഥാനക്കയറ്റം ലഭിച്ചു.

രാവിലെ പത്തരയ്ക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സഹമന്ത്രി പദവയില്‍ നിന്നു നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവരാണു ക്യാബിനറ്റ് പദവിയോടെ മന്ത്രിമാരായത്.

Top