നിര്‍മ്മല സീതാരാമന്‍ രണ്ടുദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തില്‍ ; നാളെ സിയാച്ചിനില്‍

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ രണ്ടുദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തില്‍.

പ്രതിരോധ വകുപ്പിന്റെ ചുതലയേറ്റശേഷം ആദ്യമായി ജമ്മു കശ്മീരിലെത്തിയ മന്ത്രിയെ ആര്‍മിയുടെ നേര്‍ത്തേണ്‍ കമാന്‍ഡറും ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡറും ചേര്‍ന്നു സ്വീകരിച്ചു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും സൈന്യത്തിന്റെ തയാറെടുപ്പുകള്‍ പരിശോധിക്കുന്നതിനുമായാണു പ്രതിരോധമന്ത്രി കശ്മീരിലെത്തുന്നത്.

മന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചു വന്‍ സുരക്ഷാ ക്രമീകരണങ്ങളാണു ജമ്മു കശ്മീരില്‍ ഒരുക്കിയിരിക്കുന്നത്.

കരസേന മേധാവി വിപിന്‍ റാവത്തും മന്ത്രിക്കൊപ്പം ഉണ്ട്. ശ്രീനഗറിലെത്തിയ മന്ത്രി കശ്മീര്‍ താഴ്‌വരയില്‍ നിയന്ത്രണരേഖയ്ക്കു സമീപമുള്ള സൈനിക പോസ്റ്റുകളില്‍ സന്ദര്‍ശനം നടത്തി.

Untitled-1-nirmala

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണരേഖയും മന്ത്രി സന്ദര്‍ശിക്കും.

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ ഒട്ടേറെ ഭീകരരുടെ ജീവനെടുത്ത ഭീകരവിരുദ്ധ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.

‘ഓപ്പറേഷന്‍ ഓള്‍ഔട്ട്’ എന്ന പേരിലുള്ള സൈനിക നടപടി തുടങ്ങിയശേഷം പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനകളുടെ ഒട്ടേറെ പ്രമുഖ നേതാക്കളെ വധിക്കാന്‍ സൈന്യത്തിനു സാധിച്ചിരുന്നു.

നാളെ നിര്‍മല സീതാരാമന്‍ സിയാച്ചിന്‍ മേഖലയിലും സന്ദര്‍ശനം നടത്തും. സിയാച്ചിനിലെ സൈനികരുമായും കൂടിക്കാഴ്ച നടത്തും.

Top