നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയില്‍ വെച്ചു

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള വാര്‍ഷിക സാമ്പത്തിക വികസനത്തിന്റെ സംഗ്രഹം നല്‍കുന്ന സാമ്പത്തിക സര്‍വേ 2020-21 കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഭയില്‍ വച്ചു. മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് 7.7 ശതമാനം ചുരുങ്ങും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 11 ശതമാനമാകുമെന്ന് സര്‍വേ പ്രവചിക്കുന്നു.

കൊവിഡ് കുത്തിവെപ്പ് സാമ്പത്തിക രംഗത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിര്‍മാണം, ഉല്‍പ്പാദനം, നേരിട്ട് ബന്ധപ്പെട്ടുള്ള സേവനം എന്നീ മേഖലകള്‍ക്ക് കൊവിഡ് വ്യാപനം വന്‍ തിരിച്ചടി ഉണ്ടാക്കിയതായും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

അടിസ്ഥാന സൗകര്യ വികസനം, കാര്‍ഷിക മേഖല, വ്യാവസായിക ഉല്‍പാദനം, തൊഴില്‍, കയറ്റുമതി, ഇറക്കുമതി, പണ വിതരണം, വിദേശനാണ്യ ശേഖരം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെയും ബജറ്റിനെയും സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങള്‍ എന്നിവ വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നു.

 

Top