കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ആദ്യഘട്ട ചര്‍ച്ച ഡല്‍ഹിയില്‍ തുടങ്ങി

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരമന്റെ നേതൃത്വത്തില്‍ കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ആദ്യഘട്ട ചര്‍ച്ച ഡല്‍ഹിയില്‍ തുടങ്ങി. സ്റ്റാര്‍ട്ടപ്പുകള്‍, ഫിനാന്‍സ് ടെക്നോളജിസ്റ്റുകള്‍, ഡിജിറ്റല്‍ മേഖല എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരുമായാണ് രാവിലെ കൂടിക്കാഴ്ച നടത്തിയത്. ധനകാര്യമേഖല, മൂലധന വിപണി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി ഉച്ചകഴിഞ്ഞും ചര്‍ച്ച നടത്തി.

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഡിസംബര്‍ 23വരെ തുടരും.

എളുപ്പത്തില്‍ ബിസിനസ് ചെയ്യാനുള്ള സാഹചര്യം, സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നതിന്മേലുള്ള നിയന്ത്രണങ്ങള്‍ തുടങ്ങിയവ ചര്‍ച്ചാവിഷയമായതായാണ് സൂചന.

Top