രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ സര്‍ക്കാര്‍ ലഘൂകരിക്കുന്നു; കുറ്റപ്പെടുത്തി യെച്ചൂരി

yechuri

ന്യൂഡല്‍ഹി: ജനങ്ങള്‍ വാഹനം വാങ്ങാതെ ഓണ്‍ലൈന്‍ ടാക്‌സികളെ ആശ്രയിക്കുന്നതാണ് വാഹന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

നിര്‍മ്മല സീതാരാമന്റെ പ്രസ്താവന മുറിവില്‍ ഉപ്പ് പുരട്ടുന്നത് പോലെയാണെന്നാണ് യെച്ചൂരി പ്രതികരിച്ചത്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ സര്‍ക്കാര്‍ ലഘൂകരിക്കുകയാണ്. ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറഞ്ഞു. വിഷയം ഗൗരവത്തില്‍ കാണാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല, യെച്ചൂരി കുറ്റപ്പെടുത്തി.

സംസ്ഥാനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം വേണമായിരുന്നു മോട്ടോര്‍ വാഹന നിയമം നടപ്പിലാക്കേണ്ടിയിരുന്നത്. സംസ്ഥാനങ്ങളോട് ആലോചിക്കാത്തത് കാരണമാണ് ഇപ്പോള്‍ എതിര്‍പ്പുയരുന്നത്, യെച്ചൂരി വ്യക്തമാക്കി.

Top