ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറെന്ന് നിര്‍മ്മല സീതാരാമന്‍

ഡൽഹി: വർധിച്ച് വരുന്ന ഇന്ധന വിലയിൽ പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇന്ധന വില വര്‍ധിക്കുന്നതില്‍ കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ലെന്നും ഈ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ധന വിലയിൽ ചർച്ചകൾക്ക് തയ്യാറാണ്. ഇതിന് സംസ്ഥാനങ്ങളും തയ്യാറാകണം. ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം തയാറാണ്. ജിഎസ്ടി പരിധിയില്‍ വന്നാല്‍ രാജ്യമാകെ ഒറ്റ വിലയാകും. കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാം. സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം വേണം. നിയമഭേദഗതിയുടെ ആവശ്യമില്ലെന്നും ധനമന്ത്രി പറഞ്ഞു.

Top