ടെലികോം മേഖല പ്രതിസന്ധിയില്‍; ഇളവുകള്‍ ആവശ്യപ്പെട്ട് രവിശങ്കര്‍ പ്രസാദ്

ravi-shankar-prasad-

ന്യൂഡല്‍ഹി: രാജ്യത്ത് ടെലികോം മേഖല പ്രതിസന്ധിയിലായിരിക്കുമ്പോള്‍ മന്ത്രി രവിശങ്കര്‍ പ്രസാദ് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമനോട് ഇളവുകള്‍ ആവശ്യപ്പെട്ടു.

ലൈസന്‍സ് ഫീ, ജി.എസ്.ടി തുടങ്ങിയവയില്‍ ഇളവ് വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആഗസ്റ്റ് 22ന് ടെലികോം സേവനദാതാക്കളുടെ യോഗം വിളിച്ചെന്ന് രവിശങ്കര്‍ പ്രസാദ് നിര്‍മ്മലാ സീതാരാമനെ അറിയിക്കുകയും ചെയ്തു.

ടെലികോം മേഖലയില്‍ നിന്നുള്ള വരുമാനം 2017 സാമ്പത്തിക വര്‍ഷത്തില്‍ 1.85 ലക്ഷം കോടിയായിരുന്നത് ഈ സാമ്പത്തിക വര്‍ഷം 1.39 ലക്ഷം കോടിയായി കുറഞ്ഞു. ഏകദേശം എട്ട് ലക്ഷം കോടിയാണ് ടെലികോം മേഖലയുടെ ആകെ ബാധ്യത. റിലയന്‍സ് ജിയോ മാത്രമാണ് ലാഭമുണ്ടാക്കുന്ന കമ്പനി.

Top