നിര്‍മല സീതാരാമന്‍ വാക്‌സിന്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിന്നാണ് മന്ത്രി കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചത്. വളരെ വേഗത്തിലും മിതമായ നിരക്കിലും ജനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്ന രാജ്യമായ ഇന്ത്യയിലായിരിക്കുന്നത് ഭാഗ്യമാണെന്നും നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. തനിക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയ നഴ്സ് രമ്യ പി.സിക്കും അവര്‍ നന്ദി അറിയിച്ചു.

മാര്‍ച്ച് ഒന്നു മുതലാണ് രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കും അസുഖബാധിതരായ 45-59 വയസ്സിനിടയില്‍ പ്രായമുളളവര്‍ക്കും വാക്സിന്‍ വിതരണം ആരംഭിച്ചത്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം ദിനം തന്നെ വാക്സിന്‍ സ്വീകരിച്ചിരുന്നു.

 

Top