“വ​ള​ർ​ച്ച കു​റ​ഞ്ഞി​ട്ടു​ണ്ടാ​കാം. പ​ക്ഷേ ഇ​തു​വ​രെ മാ​ന്ദ്യ​മി​ല്ല. ഇ​നി മാ​ന്ദ്യം ഉ​ണ്ടാ​വു​ക​യു​മി​ല്ല’’- നിർമല

ന്യൂ​ഡ​ൽ​ഹി: “വ​ള​ർ​ച്ച കു​റ​ഞ്ഞി​ട്ടു​ണ്ടാ​കാം. പ​ക്ഷേ ഇ​തു​വ​രെ മാ​ന്ദ്യ​മി​ല്ല. ഇ​നി മാ​ന്ദ്യം ഉ​ണ്ടാ​വു​ക​യു​മി​ല്ല’’ എന്ന് നിർമല സീതാരാമൻ. ഇ​ന്ത്യ​യു​ടെ സാ​മ്പത്തിക വ​ള​ർ​ച്ച താ​ഴ്ന്നു​വെ​ന്നും എ​ന്നാ​ല​തി​നെ മാ​ന്ദ്യം ആ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നുന്നുമാണ് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ രാജ്യസഭയിൽ പറഞ്ഞത്.

ഇന്ത്യയിലെ സാ​മ്പത്തിക മു​ര​ടി​പ്പി​നെ​ക്കു​റി​ച്ച് രാ​ജ്യ​സ​ഭ​യി​ൽ ന​ട​ന്ന ച​ർ​ച്ച​യ്ക്കിടയിലാണ് നിർമല ഈ കാര്യം വ്യക്തമാക്കിയത്.

കോ​ർ​പ​റേ​റ്റ് നി​കു​തി​ക​ളി​ൽ വ​ൻ ഇ​ള​വു ന​ൽ​കി​യ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലെ ഓ​ർ​ഡി​ന​ൻ​സി​നു പ​ക​ര​മാ​യു​ള്ള നി​കു​തി നി​യ​മ (ഭേ​ദ​ഗ​തി) ബി​ൽ 2019, ഫി​നാ​ൻ​ഷ്യൽ സ​ർ​വീ​സ​സ് സെ​ന്‍റേ​ഴ്സ് അതോറി​റ്റി ബി​ൽ 2019 എ​ന്നീ പ്ര​ധാ​ന ബി​ല്ലു​ക​ളും ധ​ന​മ​ന്ത്രി ഇ​ന്ന​ലെ രാ​ജ്യ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും അ​വ​ത​രി​പ്പി​ച്ചു.

Top